ബഡാ ദോസ്തിന്റെ വിജയത്തിനുശേഷം മലയാളത്തിന്റെ പ്രിയങ്കരനായ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിക്ക് ഒരുപിടി ചിത്രങ്ങള്‍ കരാറാവുന്നു. ജിത്തു ജോസഫിന്റെ ഡിറ്റക്ടീവ് എന്നചിത്രത്തില്‍ അദ്ദേഹം ഡബിള്‍ റോളിലാണ് അഭിനയിക്കുന്നത്. ടൈറ്റില്‍ റോളായ ശ്യാം പ്രസാദ് വളരെയധികം കഴിവുകള്‍ ഉള്ള ഒരു ഡിറ്റക്ടീവ് ഓഫീസറാണ്. ഷെര്‍ലൊക്ക് ഹോമ്സ് എന്നാണത്രെ ഈ ഓഫീസര്‍ അറിയപ്പെടുന്നത്. രണ്ടാമത്തെ റോള്‍ എന്താണെന്നുള്ളത് ഇനിയും വ്യക്തമല്ല.
സുരേഷ് ഗോപിയുടെ മറ്റൊരു പ്രോജക്ടാണ് സ്മാര്‍ട്ട് സിറ്റി.
ഭരതന്‍ എന്ന സുരേഷ് ഗോപിച്ചിത്രം ക്രിസ്തുമസ്സിനു റിലീസ് ചെയ്യും.
വിനയന്‍ സംവിധാനം ചെയ്യുന്ന ബ്ലാക്ക് ക്യാറ്റ് എന്ന ചിത്രത്തിലായിരിക്കും സൂപ്പര്‍സ്റ്റാര്‍ അടുത്തതായി അഭിനയിക്കുന്നത്
No comments:
Post a Comment